'സസ്പെ‌ന്‍ഡ് ചെയ്ത അധ്യാപകനെ തിരിച്ചെടുക്കണം’

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 12 മെയ് 2014 (15:49 IST)
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മലയാള വിഭാഗം അധ്യാപകന്‍ സെബാസ്റ്റ്യന്‍ കെ ആന്റണിയെ തിരിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കോളേജ് മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് 2008 മുതലാണ് ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തത്.

സര്‍വീസില്‍ തിരിച്ചെടുക്കുന്ന അതേദിവസം തന്നെ അധ്യാപകനെ സ്വയം വിരമിക്കാന്‍ അനുവദിക്കാനും വരാപ്പുഴ അതിരൂപതയോട് കോടതി നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :