നടന്നുകൊണ്ടിരിക്കുന്നത് ഹിന്ദു നാടകം, ഇങ്ങനെയാണ് ഹിറ്റ്‌ലറും മുസ്സോളിനിയും ഉണ്ടായത്: മമത ബാനർജി

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (14:13 IST)
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്കെതിരെയുള്ള ആക്രമണം ആസൂത്രിതമായിരുന്നെങ്കിൽ എല്ലാ സന്നാഹവും ഉപയോഗപ്പെടുത്തി തങ്ങളുടെ പാർട്ടി അധ്യക്ഷനെ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിക്കുമായിരുന്നില്ലേയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംഭവത്തിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിനെ പരിഹസിച്ചുകൊണ്ടാണ് മമത ബാനർജിയുടെ പ്രതികരണം. ബിജെപിയുടെ നുണകൾ അനുവദിച്ച് തരുവാൻ തങ്ങൾ ഒരുക്കമല്ലെന്നും മമത പറഞ്ഞു.

നമ്മുടേത് പോലെയല്ലാത്ത ഒരു പുതിയ ഹിന്ദു നാടകമാണ് അവർ അവതരിപ്പിക്കുന്നത്. വിദ്വേഷം ജനിപ്പിക്കുന്ന ആ നാടകത്തിൽ നിങ്ങൾക്കോ എനിക്കോ യാതൊന്നും ചെയ്യാനില്ല. ഇങ്ങനെയാണ് ഹിറ്റ്‌ലർ ഹിറ്റ്‌ലറും ചൗഷെസ്കു ചൗഷെസ്കുവും മുസ്സോളിനി മുസ്സോളിനിയുമായത്. ദിവസേന ബിജെപി പ്രവർത്തകർ തന്നെ അവർക്കെതിരെ ആക്രമണം നടത്തുകയും തൃണമുൽ കോൺഗ്രസിന്റെ മേൽ പഴി ചുമത്തുകയും ചെയ്യും. നഡ്ഡയ്ക്ക് സുരക്ഷയൊരുക്കണമെന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എന്നാൽ ഇത്തരം സംഭവങ്ങളുണ്ടായാൽ സംസ്ഥാന സർക്കാരിന് മേൽ പഴി ചാരുന്നതാണ് കേന്ദ്രത്തിന്റെ രീതിയെന്നും മമത കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :