തൃശൂരെടുക്കുമോ? ക്രിസ്ത്യന്‍ വിഭാഗത്തെ പിടിക്കാന്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉയിര്‍പ്പിന്റെ സന്ദേശം നല്‍കുന്ന ഗാനം പുറത്തിറക്കി സുരേഷ് ഗോപി

അഭിറാം മനോഹർ| Last Modified ഞായര്‍, 31 മാര്‍ച്ച് 2024 (11:56 IST)
ഈസ്റ്റര്‍ ദിനത്തില്‍ ഉയിര്‍പ്പിന്റെ സന്ദേശം നല്‍കുന്ന ഗാനം പുറത്തിറക്കി നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയാണ് സുരേഷ് ഗോപിക്കൊപ്പം നന്ദിയാല്‍ പാടുന്നു എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഫാദര്‍ ഡോ ജോയല്‍ പണ്ടാരപ്പറമ്പില്‍ എഴുതിയ വരികള്‍ക്കാണ് സുരേഷ് ഗോപിയും ഭാര്യയായ രാധികയും ശബ്ദം നല്‍കിയത്. യേശുക്രിസ്തുവിന്റെ പീഡനാനുഭവവും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം.

ജേക്‌സ് ബിജോയ് ആണ് ഗാനത്തിന് ഈണം നല്‍കിയത്. ഈസ്റ്റര്‍ ദിനത്തിന്റെ ഭാഗമായി പുറത്തുവന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അരുവിത്തുറ സെ ജോര്‍ജ് പള്ളി, കുറവിലങ്ങാട് മാര്‍ത്ത മറിയം ഫെറോന പള്ളി എന്നിവിടങ്ങളില്‍ ക്വയറിന്റെ ഭാഗമായി ഗാനം ആലപിച്ചു,


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :