1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aadujeevitham release Suresh Gopi Bjp

കോവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ തിരികെ എത്തിക്കാന്‍ പരിശ്രമിച്ചത് സുരേഷ് ഗോപി; പ്രമോഷനില്‍ നന്ദി പറയാത്തതില്‍ ബിജെപി

suresh gopi
suresh gopi
കോവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ തിരികെ എത്തിക്കാന്‍ പരിശ്രമിച്ചത് സുരേഷ് ഗോപിയാണെന്നും പൃത്വിരാജോ സിനിമയുമായി ബന്ധപ്പെട്ടവരോ പ്രമോഷനില്‍ നന്ദി പറയാത്തത് തെറ്റാണെന്നും ബിജെപി. ബിജെപി ആറ്റിങ്ങല്‍ എന്ന ഫേസ് ബുക്ക് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കുറിപ്പ് ഇങ്ങനെ-
 
ആട് ജീവിതം.....13വര്‍ഷത്തെ പ്രയത്‌നം സമൂഹം മാനിക്കും. ഇതിന് അവാര്‍ഡ് കിട്ടിയാല്‍ ഒരു മലയാളി എന്ന രീതിയില്‍ എല്ലാവര്‍ക്കും അഭിമാനമാണ്. പക്ഷേ ഓഡിയോ ലോഞ്ച് മുതല്‍ ദിവസേന നടക്കുന്ന പ്രമോഷന്‍ പരിപാടികളില്‍ പല വ്യക്തികളും പങ്കെടുത്തെങ്കിലും ഒരിക്കല്‍പോലും കോവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ ഭാരതത്തില്‍ തിരികെ എത്തിക്കാന്‍ വേണ്ടി ഒരുപാട് പരിശ്രമിച്ച ഒരു വ്യക്തിയുണ്ട്.അദ്ദേഹത്തെ ഒരു വേദികളിലും താങ്കളോ താങ്കളുടെ ടീമില്‍ ഉള്ളവരോ പരാമര്‍ശിച്ചു കണ്ടില്ല. ആ മനുഷ്യന്റെ പേര് 'സുരേഷ് ഗോപി 'എന്നാണ്.... വിജയങ്ങളും, പുരസ്‌കാരങ്ങളും തേടി വരാം ... പക്ഷേ അന്തസ്സുള്ള ഏത് ഒരു വ്യക്തിയുടെയും  മനസ്സിലുണ്ടാകേണ്ട ഒരു വാക്കുണ്ട്....ഒരു വികാരമുണ്ട്....അതിന്റെ പേരാണ് 'നന്ദി,
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ 80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യാനാരംഭിച്ച മെഡിക്കല്‍ സ്‌റ്റോര്‍ അടച്ചു