Suresh Gopi: മാലയിലെ പുലിപ്പല്ല് ഹാജരാക്കണം; സുരേഷ് ഗോപിക്ക് വനംവകുപ്പ് നോട്ടീസ് നല്‍കും

തൃശൂര്‍ ഡിഎഫ്ഒ മുന്‍പാകെ മാലയുടെ ലോക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചാകും വനംവകുപ്പ് സുരേഷ് ഗോപിക്കു നോട്ടീസ് നല്‍കുക

Suresh Gopi, Puli Pallu Case, Suresh Gopi Puli Pallu Case, സുരേഷ് ഗോപി, സുരേഷ് ഗോപി പുലിപല്ല് കേസ്, സുരേഷ് ഗോപി കേസ്‌
Thrissur| രേണുക വേണു| Last Modified ചൊവ്വ, 8 ജൂലൈ 2025 (10:15 IST)
Suresh Gopi

Suresh Gopi: കേന്ദ്രമന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി തന്റെ മാലയിലെ പുലിപ്പല്ല് വനംവകുപ്പിനു മുന്നില്‍ ഹാജരാക്കേണ്ടിവരും. മാലയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ പുലിപ്പല്ലാണെന്ന പരാതിയില്‍ താരത്തിനു നോട്ടീസ് നല്‍കാന്‍ വനം വകുപ്പ് തീരുമാനിച്ചു.

തൃശൂര്‍ ഡിഎഫ്ഒ മുന്‍പാകെ മാലയുടെ ലോക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചാകും വനംവകുപ്പ് സുരേഷ് ഗോപിക്കു നോട്ടീസ് നല്‍കുക. യഥാര്‍ഥ പുലിപ്പല്ല് ആണോയെന്ന് വനംവകുപ്പ് പരിശോധിക്കും. ആണെങ്കില്‍ അതിന്റെ ഉറവിടത്തെ കുറിച്ച് വിശദീകരണം നല്‍കണം.

മുഹമ്മദ് ഹാഷിം എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. പട്ടിക്കാട് റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :