സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 ജൂലൈ 2024 (14:48 IST)
ജഡ്ജിമാര്‍
പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ചിരിക്കുകയാണ് സുപ്രീംകോടതി. നിയമനം ലഭിച്ചാല്‍ പ്രാദേശിക ഭാഷയിലുള്ള സാക്ഷിമൊഴികളും തെളിവുകളും ജഡ്ജിമാര്‍ക്കു പരിഗണിക്കേണ്ടി വരുമെന്ന് കോടതി വിലയിരുത്തി.
പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വിചാരണ കോടതികളിലേയും മറ്റും ജഡ്ജിമാരുടെ നിയമനത്തിന് പ്രാദേശിക ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ പിഎസ്സി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം.