നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

Supplyco paddy procurement 2025,Kerala paddy registration online,Supplyco farmer registration,Rice mill owner application Kerala,സപ്ലൈകോ നെല്ല് സംഭരണം 2025,കർഷക രജിസ്ട്രേഷൻ ഓൺലൈൻ,സപ്ലൈകോ രജിസ്ട്രേഷൻ തീയതി,അരിമില്ലുടമകൾക്ക് അപേക്ഷ
അഭിറാം മനോഹർ| Last Modified ശനി, 23 ഓഗസ്റ്റ് 2025 (14:44 IST)
Supplyco paddy procurement 2025
സപ്ലൈകോയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 2025-26 ഒന്നാം വിള സീസണിലെ നെല്ല് സംഭരണ പദ്ധതിയുടെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 25 മുതല്‍ ആരംഭിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികളുടെയും മറ്റ് വിശദാംശങ്ങളുടെയും വിവരങ്ങള്‍ക്ക് കര്‍ഷകര്‍ www.supplycopaddy.in സന്ദര്‍ശിക്കാവുന്നതാണ്.

മില്ലുടമകള്‍ക്ക് അപേക്ഷിക്കാം

കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി സപ്ലൈകോയ്ക്കു കൈമാറാന്‍ താല്‍പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15 ആണെന്നും, അപേക്ഷകള്‍ കൊച്ചി കടവന്ത്രയിലെ സപ്ലൈകോ കേന്ദ്രകാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.supplycopaddy.in സന്ദര്‍ശിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :