മലക്കം മറിഞ്ഞ് സുകുമാരന്‍ നായര്‍, ഒരു പാര്‍ട്ടിക്കുവേണ്ടിയും വോട്ട് ചോദിച്ചില്ല !

സുകുമാരന്‍ നായര്‍, എന്‍ എസ് എസ്, ശരിദൂരം, വട്ടിയൂര്‍ക്കാവ്, കോന്നി, Sukumaran Nair, Vattiyoorkavu, Konni, NSS
കോട്ടയം| നിധീഷ് ജയകുമാര്‍| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2019 (21:50 IST)
ശരിദൂരം പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നെന്ന ആരോപണത്തിന് മറുപടി പറഞ്ഞ് എന്‍ എസ് എസ്. ഒരു പാര്‍ട്ടിക്കുവേണ്ടിയും വോട്ട് ചോദിച്ചിട്ടില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. എന്തെങ്കിലും തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശരിദൂരം പ്രഖ്യാപിച്ചതോടെ എന്‍ എസ് എസ് അംഗങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് അനുഭാവികളായ എന്‍ എസ് എസ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് വാര്‍ത്തകളില്‍ വന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നില്ല - സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

കോന്നിയിലും വട്ടിയൂര്‍ക്കാവിലും എന്‍ എസ് എസ് ശരിദൂരം പ്രഖ്യാപിച്ച് കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചു എന്ന ആരോപണത്തിന് മറുപടി പറയവേയാണ് സുകുമാരന്‍ നായര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഇടതുസ്ഥാനാര്‍ത്ഥി വിജയിച്ചതോടെ എന്‍ എസ് എസ് നിലപാട് പരക്കെ പരിഹസിക്കപ്പെടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :