1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Covid Devaswom

ശബരിമലയില്‍ പതിനേഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശബരിമല
ശബരിമല: ശബരിമലയില്‍ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍  നടത്തിയ പരിശോധനയില്‍ പതിനേഴു പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ. ഇതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോപന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കും.
 
ചൊവാഴ്ച നടത്തിയ പരിശോധനയിലും എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പം ഡ്യൂട്ടി കഴിഞ്ഞ ശബരിമലയില്‍ നിന്ന് തിരിച്ചുപോയ പോലീസുകാര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ നടത്തിയ പരിശോധനയിലാണ് കൊല്ലത്ത് നിന്ന് വന്ന രണ്ട്  പോലീസുകാര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വൈപ്പിനില്‍ അമ്മയും മൂന്നു കുട്ടികളും മരിച്ച നിലയില്‍