സ്വകാര്യസ്‌കൂൾ അധ്യാപിക തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (13:50 IST)
തിരുവനന്തപുരം: സ്വകാര്യ സ്‌കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചരുവിള വീട്ടിൽ മധുസൂദനൻ നായർ - കൃഷ്ണമ്മ ദമ്പതികളുടെ മകൾ ശ്രീലതിക (38) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ഏറ്റവും ഇളയ മകളാണ് ശ്രീലതിക. പാറശാലയിൽ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ശ്രീലതിക ഭർത്താവ് അശോക് കുമാറുമായി പിണങ്ങിയാണ് വീട്ടിൽ എത്തിയത്. വീട്ടിലെത്തിയ ഇവർ പോലീസ് ഉദ്യോഗസ്ഥയായ സഹോദരിയെ വിളിച്ചു താൻ വീട്ടിൽ എത്തിയിട്ടുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞു.

സഹോദരി വീട്ടിൽ എത്തുന്നതിനു മുമ്പായിരുന്നു ഇവർ തൂങ്ങിമരിച്ചത്. ഭർത്താവുമായുള്ള കലഹമാണ് ശ്രീലതിക തൂങ്ങിമരിക്കാൻ കാരണമെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. പോലീസ് കേസെടുത്തു. ഏക മകൻ അഭയ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :