അനുബന്ധ വാര്‍ത്തകള്‍
- World Suicide Prevention Day: ഈ മൂന്ന് വിറ്റാമിനുകളുടെയും മിനറലിന്റെയും കുറവുണ്ടായാല്‍ ആത്മഹത്യാ പ്രവണത ഉണ്ടായേക്കും
- പീഡനക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ
- World Suicide Prevention Day 2023: ആത്മഹത്യാ പ്രവണത എങ്ങനെ പ്രതിരോധിക്കാം?
- World Suicide Prevention Day 2023: ആത്മഹത്യ ഒളിച്ചോട്ടമാണ്, ജീവിതം പോരാട്ടമാണ്
- ആത്മഹത്യ ചെയ്ത ദിവസം ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് മദ്യപിച്ചു, കുപ്പിയെടുത്ത് അപര്‍ണ തന്റെ തലയില്‍ അടിച്ചു; സീരിയല്‍ നടിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍
കടമക്കുടിയിൽ ദമ്പതികളും രണ്ടു ആൺമക്കളും മരിച്ച നിലയിൽ
എറണാകുളം: എറണാകുളം ജില്ലയിലെ കടമക്കുടിയിലെ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്പ (32), മക്കളായ ഏബൽ (7), ആരോൺ (5) എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെയാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ശില്പ വിദേശത്താണ് ജോലി ചെയ്യുന്നത്. കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു മരിച്ച നിജോ. പ്രാഥമിക നിഗമനത്തിൽ സംഭവം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യ ആണെന്നാണ് സംശയിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
രണ്ടു മക്കൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ച ശില്പ നാട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും എന്നറിയിച്ചു. മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.