1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Perumpilavu Kunnamkulam

പതിനെട്ടുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Suicide
തൃശൂർ: പതിനെട്ടുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് അക്കിക്കാവ് ചിൽഡ്രൻസ് നഗറിൽ പുണാണ്ടത്ത് പ്രേംകുമാറിനെ മകൾ പ്രവീണയെയാണ് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞു ഒരു യുവാവ് ഒരു ബന്ധുവിനൊപ്പം വീട്ടിലെത്തി പെൺകുട്ടിയെ കൂടെ വിട്ടയയ്ക്കണം എന്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇതിനു തയ്യാറായില്ല. തുടർന്ന് യുവാവ് വീട്ടുകാരുമായി തർക്കത്തിൽ ഏർപ്പെടുകയും ഇവരെ ഭീഷണിപെടുത്തിയതായും പറയുന്നു. ഇതിനു ശേഷമാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരം അറിഞ്ഞെത്തിയ കുന്നംകുളം പോലീസ് വീട്ടുകാരുടെ മൊഴിയെടുത്തു. തുടർന്ന് സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
കൊവിഡ് മൂലം അനാധരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം: സുപ്രീംകോടതി