എ കെ ജെ അയ്യർ|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (17:37 IST)
കാസര്‍കോട്: ഭര്‍ത്യമതിയായ യുവതി തൂണി മരിച്ച സംഭവത്തില്‍ ദുരൂഹത എന്ന് ആരോപണം. ബോവിക്കാനം പൊവ്വല്‍ ബെഞ്ച് കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ എന്ന 35 കാരിയാണ് നൂണി മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ജാഫര്‍ ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു.
കാസര്‍കോട് നഗരത്തില്‍ വാച്ച് കട നടത്തുന്നയാളാണ് ജാഫര്‍. ഇയാള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നുണ്ട് എന്ന് അലീമ പറഞ്ഞിട്ടുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇരുവരും വഴക്കുകൂടിയതായി പോലീസ് പറഞ്ഞു. എന്നാല്‍ വഴക്കിന് തൊട്ടു പിന്നാലെ രാത്രി 12 മണിയോടെ അലീമയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയാണ് ഉണ്ടായത്.
ഉടന്‍ തന്നെ അലീമയെ ചെര്‍ക്കള കെ.കെ. പുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആദൂര്‍ പോലീസ് എസ്.കെ.കെ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വിസ്‌റ് നടത്തിയ ശേഷം മൃതദേഹം ' പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മുതദേഹത്തില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് അലീമയുടെ ബന്ധുക്കള്‍ പറയുന്നത്. പോലീസ് കേസെടുത്തിട്ടുണ്ട്