ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സരിന്‍; കോണ്‍ഗ്രസിനു മൃദു ബിജെപി സമീപനം

ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

P Sarin
രേണുക വേണു| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (12:48 IST)
P Sarin

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പി.സരിന്‍. കോണ്‍ഗ്രസിനു മൃദു ബിജെപി, ഹിന്ദുത്വ സമീപനം ആണെന്ന് സരിന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സിപിഎമ്മിനെ മുഖ്യശത്രുവാക്കി കാണുകയും ബിജെപിക്കെതിരെ മിണ്ടാതിരിക്കുകയും ചെയ്യുന്നുവെന്ന് സരിന്‍ പരിഹസിച്ചു. കോണ്‍ഗ്രസിനെതിരെ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ സരിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി നേതൃത്വം പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.

ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'കോണ്‍ഗ്രസിലെ പുഴുക്കുത്തുകളെ കുറിച്ച് സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്. മൃദു ഹിന്ദുത്വവും മൃദു ബിജെപി സമീപനവുമാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്കെതിരെ ഇടതുപക്ഷത്ത് ഒരു ഇടമുണ്ടോ എന്ന് ഞാന്‍ ചോദിക്കുകയാണ്,' സരിന്‍ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

പാലക്കാട്ടെ സ്ഥാനാര്‍ഥിത്വമല്ല വിഷയം. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കും. പാലക്കാട് താമര വിജയിക്കില്ലെന്നും സരിന്‍ പറഞ്ഞു. അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് സരിനെ കെപിസിസി പുറത്താക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :