എ കെ ജെ അയ്യര്‍|
Last Modified ശനി, 24 ഡിസംബര്‍ 2022 (19:52 IST)
കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനി ആറ്റിൽ ചാടി ജീവനൊടുക്കി. കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയാണ് കൊട്ടാരക്കര സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി മൈനാഗപ്പള്ളി കോവൂർ പടിക്കു തെക്കേതിൽ സുരേഷ് കുമാർ - ബിന്ദു ദമ്പതികളുടെ മകൾ ഭാഗ്യലക്ഷ്മി എന്ന പതിനാറുകാരിയാണ് ഈ കടുംകൈ ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ സ്‌കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം കഴിഞ്ഞ ശേഷം വന്നാണ് പാലത്തിൽ നിന്ന് ആറ്റിൽ ചാടിയത്. സ്വകാര്യ ബസ്സിൽ പാലത്തിനടുത്ത് വന്നിറങ്ങിയ ശേഷം കൈയിലിരുന്ന ബാഗും ചെരുപ്പും പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് കുട്ടി ആറ്റിൽ ചാടിയത്.
അഗ്നിശമന സേനാംഗങ്ങളും പോലീസും നടത്തിയ തെരച്ചിലിൽ പാലത്തിന്റെ തെക്കുഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല