ക്ലാസ് റൂമിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമം; സംഭവം വളാഞ്ചേരിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍

കോളേജ് ക്ലാസ് റൂമിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം.

malappuram, valanchery, suicide, B.Tech മലപ്പുറം, വളാഞ്ചേരി, ആത്മഹത്യ, ബി ടെക്
മലപ്പുറം| സജിത്ത്| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (16:17 IST)
കോളേജ് ക്ലാസ് റൂമിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. വളാഞ്ചേരിയിലെ കൊച്ചിന്‍ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.

ക്ലാസ് മുറിയിലെത്തിയതിന് ശേഷം കയ്യിലെ ഞെരമ്പ് മുറിക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് സഹപാഠികളും അധ്യാപകരും ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :