1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Covid Medical-College

ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

Suicide
തിരുവനന്തപുരം: കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ മനംനൊന്തു ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന 72 കാരിയാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് ഇവര്‍ വാര്‍ഡിലെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയത്. എന്നാല്‍ സംഭവം ഡ്യൂട്ടി നഴ്‌സ് കാണുകയും ഉടന്‍ തന്നെ ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
 
എന്നാല്‍ രാത്രി പത്ത് മണിയോടെ ഇവര്‍ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.കോവിഡ് രോഗം ബാധിച്ച് ഒന്നിലേറെ പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത സംഭവം ആശങ്കയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. 
അടുത്ത ലേഖനം
പോക്‌സോ പ്രതിക്ക് കോവിഡ്: പോലീസുകാര്‍ ഉള്‍പ്പെടെ 14 പേര്‍ നിരീക്ഷണത്തില്‍