ജപ്തി: അഭിഭാഷകൻ ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 12 മെയ് 2022 (18:23 IST)


പുൽപ്പള്ളി: കടം കയറി വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് വന്നതോടെ മനം നൊന്ത് അഭിഭാഷകനായ വീട്ടുടമ തൂങ്ങിമരിച്ചു. പുൽപ്പള്ളി ഇരുളം മിണ്ടാട്ടു ചുണ്ടയിൽ ടോമി എന്ന അമ്പത്താറുകാരനാണ് ഈ കടുംകൈ ചെയ്തത്.

കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ അടക്കം എത്തിയ സമയത്താണ് ഇയാൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് പത്ത് വര്ഷം മുമ്പാണ് പന്ത്രണ്ട് ലക്ഷത്തോളം രൂപ വായ്പയെടുത്തത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടച്ചില്ല. ഈ തുക പലിശയും പിഴ പലിശയും അടക്കം മുപ്പത് ലക്ഷത്തോളം രൂപയായി ഉയർന്നു.

തുക വളരെ വലുതായതോടെ ബാങ്ക് അധികാരികൾ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ ഇടപെടുകയും നാല് ലക്ഷം രൂപ ഇതിൽ അടയ്ക്കുകയും ചെയ്തു. ബാക്കി തുക പത്ത് നാൾക്കുള്ളിൽ അടയ്ക്കാമെന്നു ഉറപ്പു നൽകി. തുടർന്ന് അധികൃതർ തിരികെപ്പോയി. ആകെയുള്ളത് ഏഴു സെന്റ് സ്ഥലമാണ്. എങ്കിലും സംഗതി കൈവിട്ടുപോയി എന്ന് കരുതി മനം നൊന്താണ് ടോമി അറ്റകൈ ആയി ജീവനൊടുക്കിയത



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :