തൃശൂര്‍|
VISHNU.NL|
Last Modified വ്യാഴം, 3 ജൂലൈ 2014 (14:55 IST)
സാമ്പത്തിക പിരിമുറുക്കം മൂലം ജോലിക്കിടെ ബ്യൂട്ടീഷന്‍ തൂങ്ങി മരിച്ചു. ബ്യൂട്ടിപാര്‍ലര്‍ ഉടമയും പെരിങ്ങാവ് ഇടത്തറ വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യയുമായ മൃദുല (34)യാണ് മരിച്ചത്. ബ്യൂട്ടിപാര്‍ലറില്‍ എത്തിയ കസ്റ്റമര്‍ക്ക് ഫേഷ്യല്‍ ഇട്ടുകൊടുത്ത ശേഷമാണ് മൃദുല
ആത്മഹത്യ ചെയ്തത്.
കസ്റ്റമര്‍ക്ക് ഫേഷ്യല്‍ ഇട്ടുകൊടുത്ത ശേഷം അടുത്ത മുറിയിലേക്ക് പോയ മൃദുലയെ ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ചുരിദാറിന്റെ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബ്യൂട്ടിപാര്‍ലറില്‍ നിന്ന് കാര്യമായ വരുമാനമില്ലാത്തത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.