1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sudheeran

ചെങ്ങന്നൂരിലെ പരാജയം; തൊലിപ്പുറത്തെ ചികിത്സ പോര രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് സുധീരൻ

വാർത്ത
ചെങ്ങന്നൂരിൽ യു ഡി എഫിനേറ്റ പരാജയത്തെ സ്വയം വിമർശനപരമായി വിലയിരുത്തി മുൻ കെ പി  സി സി അധ്യക്ഷൻ വി എം സുധീരൻ. ചെങ്ങന്നൂരിൽ യു ഡി എഫ് നേരിട്ട പരാജയത്തിന് തൊലിപ്പുറത്തെ ജികിത്സ പോര രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്ന് വി എം സുധീരൻ പ്രതികരിച്ചു. 
 
ചെങ്ങന്നൂരിൽ കടുത്ത പരാജയമാണ് യു ഡി എഫിന് ഏറ്റു വാങ്ങേണ്ടി വന്നത്. മണ്ഡലത്തിലെ പ്രത്യേക സാഹചര്യമാകാം ഇത്തരത്തിൽ ജനവിധി ഉണ്ടാകാൻ കാരണം. പാർട്ടി നേതൃത്വവും യു ഡി എഫും വിശദമായി തന്നെ പരാജയം വിലയിരുത്തണം എന്നും സുധീരൻ പറഞ്ഞു. 
അടുത്ത ലേഖനം
മാണിസാറ് വന്നിട്ടെന്തായി? യു ഡി എഫില്‍ കല്ലുകടി; ആര്‍ത്തുചിരിച്ച് സി പി ഐ!