വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (17:47 IST)
തൃശൂർ: ബി.ഫാമിന് പഠിക്കുന്ന വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള കിഴക്കുംതുള്ളി രമേശിന്റെ മകൾ ഐശ്വര്യ (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഐശ്വര്യ.

സംഭവം കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു. വാതിൽ അകത്തു നിന്ന് കൂട്ടിയിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴായിരുന്നു വിവരം അറിഞ്ഞത്.അയൽക്കാർ എത്തിയതായിരുന്നു വാതിൽ തുറന്നത്.

കുട്ടിയെ ഉടൻ തന്നെ കാഞ്ഞാണിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ് സിന്ധു, സഹോദരങ്ങൾ അക്ഷയ്, അശ്വതി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :