ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി : പിതാവ് ഗുരുതരാവസ്ഥയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 13 ജൂണ്‍ 2023 (17:46 IST)
മലപ്പുറം: ഗുരുവായൂരിലുള്ള ഒരു ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ച നിലയിലും ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തു. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാം എന്നാണു പോലീസ് പറയുന്നത്.

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖരന്റെ മക്കളാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തരയോടെയാണ് ഇവർ മുറിയെടുത്തത്. പതിനാലും എട്ടും വയസുള്ള മക്കളാണ് മരിച്ചത്. ഇവരിൽ ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ മരിച്ചു കിടക്കുന്ന രീതിയിലുമായിരുന്നു കാണപ്പെട്ടത്. പിതാവ് ചന്ദ്രശേഖരനെ കൈയിലെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി.

മുറി നേരം വെളുത്തിട്ടും തുറക്കാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് സംഭവം അറിഞ്ഞത്. ചന്ദ്രശേഖരനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :