കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങി; പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാഹിൽ കൃഷ്ണ.

റെയ്‌നാ തോമസ്| Last Modified ശനി, 8 ഫെബ്രുവരി 2020 (09:57 IST)
കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കായംകുളം പത്തിയൂർക്കാല പുത്തൂർ ലക്ഷം വീട് കെ കൃഷ്ണകുമാറിന്റെയും എസ് സുജോമോളുടെയും മകനായ സാഹിൽ കൃഷ്ണയാണ് മരിച്ചത്. മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാഹിൽ കൃഷ്ണ.

ഇന്നലെ വൈകിട്ട് നാലിന് പടിഞ്ഞാറെനട തെരുവിൽ‌കുളത്തിലാണ് സംഭവം. സ്കൂളിൽ നടന്ന പരീക്ഷ മാർഗ‌നിർദേശ ക്ലാസ്, ഫെയർവെൽ ചടങ്ങ് എന്നിവയ്ക്ക് ശേഷമാണ് സഹിൽ ഉൾപ്പെടെ 11 കൂട്ടുകാർ കുളത്തിന് സമീപം എത്തിയത്.

കുട്ടികളിൽ ചിലർ കുളത്തിൽ ഇറങ്ങി നീന്തുന്നതിനിടെ കൽപ്പടവിൽ നിന്ന് സാഹിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :