1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student drowned in lake died

വിദ്യാർത്ഥി കായലിൽ മുങ്ങിമരിച്ചു

Death
പരവൂർ : കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങിമരിച്ചു. നെടുങ്ങോലം ഒഴുകുപാറ തോട്ടിങ്കര വീട്ടിൽ സന്തോഷ് - പ്രശാന്തി ദമ്പതികളുടെ മകൻ ഗോപു എന്ന പതിനാലുകാരനാണ് മുങ്ങിമരിച്ചത്. ഉളിയനാട് എസ്.എൻ.ട്രസ്റ്റ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഗോപു.
 
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ മൂന്നു സുഹൃത്തുക്കളുമൊത്താണ് നെടുങ്ങോലം ചാപ്രോത്തോടി കടവിൽ ഗോപു കുളിക്കാനിറങ്ങിയത്. എന്നാൽ ഗോപു മുങ്ങിത്താഴുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാരും ഫയർഫോഴ്‌സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.  
About Writer
എ ജെ കെ അയ്യർ
അടുത്ത ലേഖനം
മൂന്ന് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 3.92 ലക്ഷം പേർ, പകുതിയും അമേരിക്കയിലേക്ക്