1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Student died in accident

ബസിന്റെ ഡോറിൽ നിന്ന് യാത്ര; പോസ്റ്റിൽ തലയിടിച്ച് വിദ്യാർത്ഥി മരിച്ചു

ചിറ്റൂർ ബോയ്‌സ് ഗവ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി ഹരിയാണ് മരിച്ചത്.

Student
സ്വകാര്യ ബസിന്റെ ഡോറിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥി റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് വീണു. ചിറ്റൂർ ബോയ്‌സ് ഗവ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി ഹരിയാണ് മരിച്ചത്.
 
ഹരി ബസിൽ കയറിയതിന് ശേഷം ബസ് നൂറ് മീറ്റർ മുന്നോട്ട് പോയപ്പോഴയാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് ഇടയിൽ ബസ് ചരിഞ്ഞപ്പോൾ പോസ്റ്റിൽ തലയടിച്ചെന്നാണ് ഹരിയുടെ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നത്. 
 
ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട ബസിലെ ജീവനക്കാർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. 
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
സിയാച്ചിനിൽ മഞ്ഞുമല അപകടം; നാല് സൈനികരടക്കം 6 പേർ മരിച്ചു