പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

വെഞ്ഞാറമൂട്| Last Modified വ്യാഴം, 24 ജൂലൈ 2014 (15:40 IST)
അയല്‍വാസിയായ യുവാവിന്‍െറ പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ചെയ്തു. പുല്ലമ്പാറ എറത്തുവയല്‍ കിഴക്കുംകര വീട്ടില്‍ മോഹനന്‍ - ബിന്ദു ദമ്പതികളുടെ മകള്‍ മിനി (15) ആണ് ആത്മഹത്യ ചെയ്തത്. തേമ്പാംമൂട് സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് മിനി.

ബുധനാഴ്ച സന്ധ്യയോടെയാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പനിയാണെന്നാണ് ഡോക്ടറോട് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിഅടക്കം ചെയ്യാന്‍ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് അമ്മ സമ്മതിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. അയല്‍വാസിയും വര്‍ക് ഷോപ്പ് ജീവനക്കാരനുമായ മണിലാല്‍ (24) പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ മണിലാല്‍ ഇപ്പോള്‍ റിമാന്‍റിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :