കുബേരയില്‍ കുടുങ്ങി കടം കയറി: ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍| Last Modified ബുധന്‍, 23 ജൂലൈ 2014 (19:53 IST)
ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി ഒരു കുടുംബത്തിലെ മൂന്നു പേര്‍ ചെയ്തു. കൊടകര വാസുപുരത്താണു സംഭവം.

വാസുപുരം കുറ്റിപ്പറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ എന്നയാളുടെ മകന്‍ സുരേഷ് ബാബു (48), ഭാര്യ കുമാരി (38), മകള്‍ ദൃശ്യ (15) എന്നിവരാണു ആത്മഹത്യ ചെയ്തത്.
ഇവര്‍ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച മകന്‍ ആദര്‍ശ് (14) അത്യാസന്ന നിലയില്‍ സ്വകാര്യ ആശുപത്രിയിലാണ്‌.

ബുധനാഴ്ച രാവിലെ ജനാര്‍ദ്ദനന്‍ ആദ്യം സുരേഷ് ബാബുവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടു. മറ്റുള്ളവര്‍ നിലത്ത് വിഷം കഴിച്ച നിലയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ കുമാരിയേയും കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുമാരിയും മകളും മരിച്ചു.\

സ്വകാര്യ ബസില്‍ ജോലി നോക്കിയിരുന്ന സുരേഷ് കുറഞ്ഞ പലിശയ്ക്ക് പണം കടം വാങ്ങി ഉയര്‍ന്ന നിരക്കില്‍ പണം മറിച്ചു കടം കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. എന്നാല്‍ അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നവരെ കുടുക്കാനുള്ള ഓപ്പറേഷന്‍ കുബേര വന്നപ്പോള്‍ കടം വാങ്ങിയവരൊന്നും പണം തിരിച്ചുകൊടുക്കാതായി. പണം ചോദിച്ചാല്‍ കുബേരയില്‍ കുടുക്കുമെന്ന ഭീഷണിയുമായി. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് പണം കടം നല്‍കിയവര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ കുടുംബ വീടും പുരയിടവും വില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ തുക കൊണ്ടും കടം മുഴുവന്‍ വീട്ടില്ലെന്ന നില വന്നതോടെയാണ്‌ ഇവര്‍ ആത്മഹത്യ ചെയ്തതതെന്നാണു സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :