കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല; കണ്ണൂരിൽ ബിജെപി ഹർത്താൽ പുരോഗമിക്കുന്നു

കണ്ണൂരിൽ ബിജെപി ഹർത്താൽ പുരോഗമിക്കുന്നു

 BJP , Strike , Kannur , RSS , Narendra modi , ആര്‍എസ്എസ് , കണ്ണൂര്‍ ജില്ല , ബിജെപി , കെഎസ്ആര്‍ടിസി , ആർഎസ്എസ് , ബിജു , ഹര്‍ത്താല്‍ , കൊലപാതകം
കണ്ണൂർ| jibin| Last Modified ശനി, 13 മെയ് 2017 (08:40 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.

കെഎസ്ആര്‍ടിസി ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പാൽ, പത്രം, ആശുപത്രി തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പയ്യന്നൂരിനു സമീപം പാലക്കോട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരിക്കാട്ട് ബിജുവാണ് (34) അക്രമികളുടെ വെട്ടേറ്റു മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :