1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Stray Dog Attack Continues in Kerala

തെരുവ് നായ ശല്യം രൂക്ഷമായിട്ടും ഇടപെടാതെ സർക്കാർ; 11 കാരന്റെ കൈവിരൽ കടിച്ചെടുത്തു

Stray Dog, High Court on Stray Dog, Stray Dog Attack Continues in Kerala
Stray Dog Attack

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുമ്പോഴും ഉചിതമായ നടപടികളെടുക്കാതെ സർക്കാർ. തിരുവനന്തപുരത്ത് 11 കാരന്റെ കൈവിരൽ തെരുവ് നായ കടിച്ചെടുത്തു. 
 
പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ മൊട്ടലുവിള ചാരുവിളവീട്ടിൽ രാജുവിന്റേയും അഞ്ജുവിന്റേയും മൂത്ത മകൻ ശരണിനാണ് (11) വലത് കൈയിലെ മോതിര വിരലിന്റെ പകുതി ഭാഗം നഷ്ടമായത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വിദ്യാർഥി തെരുവ് നായ ആക്രമണത്തിന് ഇരയായത്. 
 
അമ്മയുടെ സഹോദരന്റെ ഓട്ടോറിക്ഷയിൽ ഇരുന്ന അനുജൻ വരുണുമൊത്ത് കളിക്കുകയായിരുന്നു ശരൺ. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ വരുണാണ് തെരുവുനായ വരുന്നത് കണ്ടത്. നായയെ കണ്ട് ഭയന്ന കുട്ടി ചേട്ടനോട് വിവരം പറഞ്ഞ് ഓടിമാറി. അതിനിടെ ഓട്ടോയിൽ നിന്ന് ഇറങ്ങിയ ശരണിന്റെ തുടയിൽ നായ കടിച്ചു. നിലവിളിച്ച് നായയെ ആട്ടിപ്പായിക്കുന്നതിനിടെ മുന്നോട്ടുനീങ്ങിയ നായ തിരികെ വന്ന് കൈവിരൽ കടിച്ചെടുക്കുകയായിരുന്നു. മുറിഞ്ഞുപോയ വിരൽഭാഗം കണ്ടെത്താനായില്ല.
അടുത്ത ലേഖനം
Kerala Weather: 'വന്നേ വന്നേ മഴ വന്നേ'; കേരളത്തിന് കുളിരേകി ആശ്വാസ പെയ്ത്ത്, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്