1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dead-Body, Narikkuni, Koduvalli

കിണറ്റിൽ കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Dead-Body
കോഴിക്കോട്: അജ്ഞാത മൃതദേഹം കിണറ്റിൽ കണ്ടെത്തി. വീട്ടിലെ കിണറ്റിലെ വെള്ളത്തിനു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ വിശദമായി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയ്യാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അൽ അമീനാണ് മരിച്ചത് എന്ന് തിരിച്ചറിഞ്ഞു..

കോഴിക്കോട് നരിക്കുനിക്കടുത്ത് പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മ്രദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതോടെ വീട്ടുകാർ കൊടുവള്ളി പോലീസിനെയും തുടർന്ന് നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കുട്ടികളുടെ അശ്ളീല വീഡിയോ : എട്ടു പേർക്കെതിരെ കേസ്