നിവാര്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ നിന്നുള്ള ഈ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദുചെയ്തു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2020 (18:26 IST)
നിവാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നാളെ പുറപ്പെടേണ്ട കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി സ്‌പെഷ്യല്‍, ചെന്നൈ-കൊല്ലം അനന്തപുരി സ്‌പെഷ്യല്‍ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം - ചെന്നൈ എഗ്മോര്‍, ചെന്നൈ-കൊല്ലം എഗ്മോര്‍ എന്നീ സ്‌പെഷ്യല്‍ ട്രെയിനുകള്‍
പൂര്‍ണമായും റദ്ദ് ചെയ്തിരിക്കുന്നു.

അതേസമയം യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് തമിഴ്‌നാട്. വടക്കന്‍ തമിഴ്‌നാട്ടിലെ കടലോര ജില്ലകളില്‍ പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകല്‍ തുറന്നു. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും മടങ്ങിയെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ നിവാര്‍ വീശുമെന്നാണ് കണക്കാക്കെപ്പെടുന്നത്. 2016ല്‍ ചെന്നൈയില്‍ വീശിയ വര്‍ദാ ചുഴലിക്കാറ്റിനോളം ശക്തമായതാവും നിവാര്‍ എന്നാണ് വിലയിരുത്തല്‍ .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :