നിസാം സഞ്ചരിച്ചിരുന്നത് അസ്ഥികൂടം കൊണ്ട് അലങ്കരിച്ച ബൈക്കില്‍

തൃശ്ശൂര്‍| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (16:38 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതക്കേസിലെ പ്രതി നിസാം സഞ്ചരിച്ചിരുന്നത് അസ്ഥികൂടത്തിന്റെ മാതൃക ഉപയോഗിച്ച് അലങ്കരിച്ച ബൈക്കില്‍. ഈ ബൈക്കില്‍
അമിത വേഗത്തില്‍ ഓടിക്കുന്നത് നിഷാമിന്റെ വിനോദവുമായിരുന്നു. നിരവധി വാഹനങ്ങള്‍ കൈവശമുള്ള നിസാം നാലു മാസം മുന്‍പ് ഈ ബൈക്ക് മുറ്റിച്ചൂരിലെ വീടിന്റെ ഔട്ട്ഹൗസില്‍ ഒതുക്കി വെച്ചിരിക്കുകയായിരുന്നു. നെരത്തെ ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് നിസാം ഉപയോഗിച്ചിരുന്ന അഞ്ച് ലക്ഷം രൂപ വിലവരുന്ന പാമ്പിന്‍ തോലുപയോഗിച്ച് നിര്‍മ്മിച്ച ഷൂസ് പോലീസ് കണ്ടെടുത്തിരുന്നു.

ഇതുകൊണ്ടോന്നും നിസാമിനെപ്പറ്റിയുള്ള കഥകള്‍ അവസാനിക്കുന്നില്ല. തന്റെ ജന്മനാടായ മുറ്റിച്ചൂരില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ മേളയുടെ പേര് ആദ്യം
കിംഗ് വോളിമേള എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍
നിഷാമിന്റെ കടുംപിടുത്തവും പണം നല്‍കില്ലെന്ന ഭീഷണിയും കാരണം പേര് മുഹമ്മദ് നിഷാം കിംഗ് വോളിമേള എന്നാക്കി മാറ്റേണ്ടി വന്നു.
മല്‍സരം കാണാന്‍ തനിക്ക് പ്രത്യേകം കസേര കൊണ്ടുവരണമെന്ന് ഇയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. താന്‍ വരാന്‍ താമസിച്ചാല്‍ മല്‍സരങ്ങള്‍ വൈകിപ്പിക്കുന്നതും നിഷാമിന്റെ ഹോബിയായിരുന്നു. രണ്ട് വര്‍ഷം ഇതേ അവസ്ഥ നേരിട്ടതിനെത്തുടര്‍ന്ന്
സംഘാടകര്‍ പിന്നീട് മല്‍സരങ്ങള്‍ സംഘടിപ്പിക്കാതെ പിന്‍വലിയുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :