തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (16:32 IST)
ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് യുവതി അത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കൊച്ചുതോപ്പ് ഫത്തിമ മാതാ ചര്‍ച്ചിനടുത്ത് പാറുവിളാകം പുരയിടത്തില്‍ ഐറിന്‍ എന്ന സ്റ്റെല്ലയാണു (36) തീകൊളുത്തി
ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഇവരുടെ കുടുംബ വീട്ടിലെ ടെറസില്‍ വച്ചായിരുന്നു മണ്ണെണ്ണ ഒഴിച്ച് ഇവര്‍ സ്വയം തീകൊളുത്തിയത്. അയല്‍വാസികള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും യുവതിയെ രക്ഷിക്കാനായില്ല. ഇവര്‍ പലരില്‍ നിന്നുമായി ഇവര്‍ പണം പലിശയ്ക്ക് വാങ്ങിയിരുന്നു. ഇത് വീട്ടുന്നതിനായി വീടും വസ്തുവും വിറ്റെങ്കിലും കടം തീര്‍ന്നിരുന്നില്ല. പലിശക്കാര്‍ വീണ്ടും ശല്യം ചെയ്തതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്തെന്നാണ്
റിപ്പോര്‍ട്ട്.
ഇവരുടെ ഭര്‍ത്താവ് എയര്‍പോര്‍ട്ടിലെ ഓട്ടോഡ്രൈവറാണ്. ശംഖുമുഖം അസി കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.