സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

അപർണ| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (13:12 IST)
സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ താരവും ഗായികയുമായ മോഹൻ ദാസ് (26) അന്തരിച്ചു. വാഹനാപകടത്തിൽപ്പെട്ടു ചികിൽസയിലിരുന്നു. ഒരാഴ്ച മുൻപ് എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറിയിടിച്ചാണ് അപകടം.

മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സ്കൂട്ടറില്‍ കാലടി യൂനിവേഴ്സിറ്റിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. എതിരെ വന്ന കള്ള് കയറ്റി വന്ന മിനിലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്.

2009ൽ സംപ്രേഷണം ചെയ്ത സ്റ്റാർ സിങ്ങർ ഫെയിം കൂടിയായ മഞ്ജുഷ കാലടി സർവകലാശാലയിൽ രണ്ടാം വർഷ എംഎ നൃത്ത വിദ്യാർഥിനിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :