SSLC Exam 2023: എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

രേണുക വേണു| Last Modified വ്യാഴം, 9 മാര്‍ച്ച് 2023 (08:36 IST)

SSLC Exam: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,19,362 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. രാവിലെ 9.30 നാണ് എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുക. മാര്‍ച്ച് 29 ന് പരീക്ഷ അവസാനിക്കും. 2,960 പരീക്ഷ കേന്ദ്രങ്ങളാണ് ആകെയുള്ളത്. എപ്രില്‍ മൂന്ന് മുതല്‍ മൂല്യനിര്‍ണയം. മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കും.

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കും. 2023 പരീക്ഷ കേന്ദ്രങ്ങളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കുള്ളത്. 4,25,361 കുട്ടികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :