എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ പിഴവ്; ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റി, നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

   എസ്എസ്എൽസി ഫലം , എസ്എസ്എല്‍സി , അബ്ദുറബ്ബ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:31 IST)
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ പരീക്ഷ സെക്രട്ടറിക്കെതിരെ നടപടി. ഡിപിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിഴവ് യഥാസമയം അറിയിക്കുന്നതില്‍ സെക്രട്ടറിക്ക് തെറ്റ് പറ്റിയത് കൂടാതെ
മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയെന്നും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറഞ്ഞു.

പരീക്ഷ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാരും സിസ്റ്റം മാനേജര്‍മാരുമാണ് പിഴവിന് ഉത്തരവാദികള്‍. പരീക്ഷ ഭവനിലെ കോര്‍ സൂപ്രണ്ടുമാരും ഉത്തരവാദികളാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ ഇത് മനപൂര്‍വ്വം നടത്തിയതായി ഡിപിഐയുടെ നേൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും അട്ടിമറിയാണെന്നോ അല്ലെന്നോ പറയാനാകില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍
മുന്‍ പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തി. സംഭവിച്ച തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിലും തെറ്റുപ്പറ്റിയെന്നും അബ്ദുറബ്ബ് പറഞ്ഞു. പരീക്ഷാനടത്തിപ്പിൽ അപ്പാടെ കുഴപ്പങ്ങളുണ്ടായി. മാർക്ക് രേഖപ്പെടുത്തുന്നതിൽ, കൈമാറുന്നതിൽ ഡേറ്റാ എൻട്രിയിൽ, സ്കോർ രേഖപ്പെടുത്തുന്നതിൽ തുടങ്ങിയിടത്തു പിഴവുവന്നു. പരീക്ഷയ്ക്കു ഹാജരാകാതിരുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിലും പിഴവുണ്ടായി. പരീക്ഷാഭവനിലെ താഴെ മുതൽ മുകളിൽ വരെയുള്ള ഉദ്യോഗസ്ഥർക്കു വീഴ്ചപറ്റിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :