തിരുവനന്തപുരം|
jibin|
Last Modified ശനി, 22 ഓഗസ്റ്റ് 2015 (14:48 IST)
തിരുവനന്തപുരം സിഇടി കോളേജിൽ
ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തില്‍ കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. ഇതിനായി ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
സിഇടി കോളജില്‍ മരിച്ച തസ്നി ബഷീറിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. തെസ്‌നി ബഷീറിന്റെ മൃതദേഹം ഇന്നു രാവിലെ ഖബറടക്കി. രാവിലെ ഒന്‍പത് മണിക്ക് വഴിക്കടവ് മണിമൂളി ജുമാമസ്ജിദിലാണ് ഖബറടക്കം നടന്നത്. ഇന്നലെ ചാലക്കുഴി പള്ളിയിലും സിഇടി കോളേജിലും പൊതുദർശനത്തിനു വച്ച ശേഷം രാത്രി 11 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വസതിയില്‍ 8.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.