സജിത്ത്|
Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (09:30 IST)
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. മലയാളം പരീക്ഷയോടെയാണ് എസ് എസ് എൽ സിയ്ക്ക് തുടക്കമാകുന്നത്. ഹയർ സെക്കന്ററി പരീക്ഷ രാവിലെയും എസ് എസ് എൽ സി പരീക്ഷ ഉച്ചക്കു ശേഷവുമാണ് നടക്കുക.
സംസ്ഥാനത്താകമാനം 2933 പരീക്ഷാ കേന്ദ്രങ്ങളിലാണ് എസ് എസ് എൽ സി പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമായി ഒമ്പത് വീതം പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 2233 കുട്ടികളാണ് ഇവിടെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.
ഹയർ സെക്കന്ററി പരീക്ഷകൾക്കായി 2050 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫിൽ മൂന്നും ലക്ഷദ്വീപിൽ ഒൻപതും മാഹിയിൽ മൂന്നും പരീക്ഷ കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്ന്നത്. പ്ളസ് വണ്ണിനു 4,61,230തും പള്സ് ടുവിൽ 4,42,434 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 27നും ഹയർ സെക്കന്ററി പരീക്ഷ മാര്‍ച്ച് 28നുമാണ് അവസാനിക്കുക. ഏപ്രിൽ 3 മുതൽ 12 വരെയും 17 മുതൽ 21 വരെയും 54 ക്യാമ്പുകളിലാണ് പരീക്ഷയുടെ മൂല്യ നിർണ്ണയം നടക്കുക. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി ഓരോ ജില്ലയിലും രണ്ട് വിജിലൻസ് സ്കാഡും സൂപ്പർ സ്കാഡും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.