ഒരുമിച്ചു ജനിച്ച മൂന്നു സഹോദരങ്ങൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
പാലക്കാട്: ഒരുമിച്ചു ജനിച്ച ഒരമ്മ പെറ്റ മൂന്നു സഹോദരങ്ങൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കോട്ടായി ചൂലന്നൂർ പന്നികുളമ്പ് വീട്ടിൽ സുരേഷ് - രമ ദമ്പതികളുടെ മക്കളാണ് മാതാപിതാക്കൾക്കൊപ്പം നാടിനും നാട്ടാർക്കും സന്തോഷം ഉണ്ടാക്കുന്ന ഈ നേട്ടം കൈവരിച്ചത്.
കോട്ടായി സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികൾ കൂടിയായ അംഗിത, ആദിഷ്, ആർദ്ര എന്നിവർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത്. ഇവർ മൂവരും സ്‌കൂളിലെ സ്റ്റുഡന്റസ് കേഡറ്റ് അംഗങ്ങളുമാണ്.
മികച്ച പഠന നിലവാരം ഉണ്ടാക്കുന്ന മൂവരിൽ അംഗിതിന് കണക്കിലും മറ്റു രണ്ടു പേർക്കും ശാസ്ത്ര വിഷയങ്ങളിലുമാണ് കൂടുതൽ താത്പര്യം എന്നാണ് ഇവർ പറഞ്ഞത്.
മികച്ച പഠന നിലവാരം ഉണ്ടാക്കുന്ന മൂവരിൽ അംഗിതിന് കണക്കിലും മറ്റു രണ്ടു പേർക്കും ശാസ്ത്ര വിഷയങ്ങളിലുമാണ് കൂടുതൽ താത്പര്യം എന്നാണ് ഇവർ പറഞ്ഞത്.