ശ്രീക്കെതിരെ മക്കോക്ക ഇല്ല; കുറ്റപത്രം റദ്ദാക്കി

ന്യൂഡല്‍ഹി| Last Updated: ശനി, 25 ജൂലൈ 2015 (16:59 IST)
ഐപി‌എല്‍ വാത് വയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കി.
ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.

വിധി കേൾക്കാൻ ശ്രീശാന്ത് കോടതിയിൽ എത്തിയിരുന്നു. ശ്രീശാന്തിനെ കൂടാതെ രാജസ്ഥാൻ റോയൽസ് താരങ്ങളായിരുന്ന അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരും അധോലോക നായകരായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ എന്നിവരടക്കം 42 പേരാണ് പ്രതികൾ. ദാവൂദ് ഉൾപ്പെടെ ആറ് പ്രതികളെ പിടിക്കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

ഐപി‌എല്‍ വാത് വയ്പ് കേസില്‍ അടക്കം ഡൽഹി പൊലീസ് ചുമത്തിയ ഒരു കുറ്റവും ഇവർക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.
ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ പണം വാങ്ങി ഒത്തുകളിച്ചെന്ന പ്രോസിക്യൂഷന്റെ
വാദം കോടതി അപ്പാടെ തള്ളി. ഒത്തുകളി നടത്തിയതിന് തെളിവായി ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും ഇത് പണം വാങ്ങിയതിന് തെളിവായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. കേസിൽ തുടരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളി. രാജസ്ഥാൻ, ചെന്നൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് അന്വേഷണം നടന്നിട്ടുണ്ടെന്നും അതിനാൽ തുടരന്വേഷണം നടത്തേണ്ടതുണ്ട് എന്നുമായിരുന്നു പൊലീസിന്റെ വാദം.

ഡല്‍ഹി പൊലീസിന് കനത്ത പ്രഹരമാണ് കോടതിയുടെ വിധി. 2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്‍റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ഡല്‍ഹി പൊലീസിന്‍റെ ആരോപണം. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ശ്രീശാന്തിനു പുറമെ പ്രമുഖ കളിക്കാരായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരുള്‍പ്പെടെ 42 പ്രതികളില്‍ 36 പേരെ മാത്രമാണ് പിടികൂടാനായത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. ഈ വകുപ്പുകളെല്ലാം കോടതി റദ്ദാക്കിയിരിക്കുകയാണിപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി
പരാതി ലഭിച്ചതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷംനയുടെ ഭര്‍ത്താവ് ഷെഫീഖ് ഇവരുമായി ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, ...

CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും
ഇ എം എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്നും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ...

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ...

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം
ഭൂസമരങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ബഹുജന ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്
വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ...