ശ്രീശാന്ത് ജയിലിലായിരുന്നപ്പൊള്‍ ഭാര്യ ഭുവനേശ്വരി കിടന്നുറങ്ങിയത് അടുക്കളയില്‍ വെറും നിലത്ത്

Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (18:50 IST)
ഐപിഎല്‍ വാതുവെപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ ശ്രീശാന്ത്‌ തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി
രാത്രികള്‍ കഴിച്ചുകൂട്ടിയിരുന്നത് ആടുക്കളയിലെ വെറും നിലത്ത്‌.
ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് ഭുവനേശ്വരി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

വിവാഹം നടത്തുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ ഹൈദരാബാദില്‍വച്ചു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ച സമയത്താണ് ശ്രീയുടെ അറസ്‌റ്റ് നടന്നത്. ഇതേത്തുടര്‍ന്ന്
നിരവധിപേര്‍ കല്യണത്തില്‍ നിന്ന്‌ പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നും ഭുവനേശ്വരി പറഞ്ഞു. ഞാന്‍ ജീവിതത്തില്‍ കണ്ടതില്‍വെച്ച്‌ ഏറ്റവും നല്ല മനുഷ്യനാണ്‌ ശ്രീ.വിവാഹവുമായി മുന്‍പോട്ട് പോകണമോ എന്ന് അച്ഛനും ചോദിച്ചിരുന്നെന്നും എന്നാല്‍ തന്റെ തീരുമാനം ഉറച്ചതായിരുന്നെന്നും
ഭുവനേശ്വരി പറഞ്ഞു. ശ്രീശാന്തിനെതിരായ ഒരു ആരോപണവും വിശ്വസിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ശ്രീശാന്തിനെ ജയിലില്‍ പോയി കാണമെന്നുണ്ടായിരുന്നു. എന്നാല്‍ ആ അവസ്ഥയില്‍ ഞാന്‍ ജയിലില്‍ ചെന്നു കാണുന്നതു കാണുന്നത് ഇഷ്ടമല്ലെന്നു ശ്രീ പറഞ്ഞതിനാല്‍ പോയില്ല. ശ്രീയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യാന്‍ എനിക്കിഷ്ടമല്ല. ജയിലില്‍ പോയി കണ്ടില്ലെങ്കില്‍ മാനസികമായും വൈകാരികമായും ഞാന്‍ ശ്രീക്കൊപ്പം തന്നെയായിരുന്നെന്നു ഭുവനേശ്വരി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :