മുംബൈ|
Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (15:51 IST)
എസ് ശ്രീശാന്ത്
നിലവിലെ സാഹചര്യത്തില്‍ ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പെട്ട താരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ഐപിഎല്‍ വാത് വയ്പ്പ് കേസില്‍
ജൂലൈ 25-ന് പാട്യാല ഹൗസ് കോടതി
ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കിയിരുന്നു. കോടതി വിധി പുറത്തുവന്നപ്പോഴും സമാനമായ നിലപാടാണ് ബിസിസിഐ എടുത്തിരുന്നത്. ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.