ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ തീപിടുത്തം; ഒരു മുറി പൂർണ്ണമായും കത്തിനശിച്ചു; ആളപായമില്ല

ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത് എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Last Modified ശനി, 24 ഓഗസ്റ്റ് 2019 (08:26 IST)
ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ വീ​ട്ടി​ൽ തീ​പ്പി​ടി​ത്തം. ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. വീ​ട്ടി​ലെ ഒ​രു മു​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീപ്പിടുത്തം നടക്കുന്ന സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ആർക്കും ആളപായമില്ല. ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത് എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.തൃക്കാക്കര ഗാന്ധിനഗർ നിലയത്തിലെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചു.

കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചിരുന്നു. ആജീവനാന്ത വിലക്ക് ഏഴു വർഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. 36കാരനായ ശ്രീശാന്തിൽ ഇനി എത്രത്തോളം ക്രിക്കറ്റ് ബാക്കിയുണ്ടെന്നത് സംശയകരമാണെങ്കിലും ഈ നിലപാട് താരത്തിന് ഏറെ ആശ്വാസമായേക്കും. ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവും അദ്ദേഹത്തിന്റെ ശ്രമം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :