1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. one year old died after eating pomegranate

മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

pomegranate
മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. ആലപ്പുഴ ചേർത്തലയിൽ ഇന്നലെ വൈകിട്ട് എട്ടുമണിയോടെയായിരുന്നു ദാരുണസംഭവമുണ്ടായത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 
പട്ടണക്കാട് പഞ്ചായത്ത് 16ആം വാർഡ് വെട്ട‌യ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻ ജോസ്- സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസാണ് മരിച്ചത്. 
അടുത്ത ലേഖനം
മൂത്രത്തിൽനിന്നും ജലവും വളവും വേർതിരിക്കാം, കണ്ടെത്തലുമായി മദ്രാസ് ഐഐടിയിലെ ഗവേഷകർ !