ശ്രീശാന്ത് ഉള്‍പ്പെട്ട വാതുവെപ്പ് കേസ്: കോടതി ഇന്ന് പരിഗണിക്കും

ശ്രീശാന്ത് ഉള്‍പ്പെട്ട വാതുവെപ്പ്  , ഐപിഎല്‍
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (09:11 IST)
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസ് ഇന്ന് ദില്ലി പ്രത്യേക കോടതി പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കോടതി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെതിരെ മക്കോക്ക നിയമം ചുമത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വാദത്തിനായി കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇന്നത്തെ കോടതി വിധി ശ്രീശാന്തിന് നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :