അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: ശ്രീശാന്ത്‌

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (11:28 IST)
ഐ പി എല്‍ കോഴക്കേസില്‍ അന്തിമവിധി തനിക്ക് അനുകൂലമാകുമെന്ന്
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. രാവിലെ കോടതിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

അതേസമയം, കേസില്‍ വിധി പറയുന്നത് കോടതി ഒരു മാസത്തേക്ക് കൂടി മാറ്റിവെച്ചു. എന്നാല്‍, ഇക്കാര്യം താന്‍ കോടതിയില്‍ എത്തിയപ്പോഴാണ് അറിഞ്ഞതെന്നും ശ്രീശാന്ത് പറഞ്ഞു. കേസില്‍ ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും ശ്രീശാന്ത് പറഞ്ഞു.

വിധിന്യായം തയാറാക്കാത്തതിനെ തുടര്‍ന്നാണ് വിധി പറയുന്നത് ജൂലായ് 25 ലേക്ക് മാറ്റിയത്. 2013 ല്‍ മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം ശ്രീശാന്ത് രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവര്‍ ഉള്‍പ്പെടെ 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :