‘അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം’; ദിലീപ് മനസുതുറക്കുന്നു

Dileep, Kammara Sambhavam, Ratheesh Ambatt, Murali Gopy, Gokulam Gopalan, ദിലീപ്, കമ്മാര സംഭവം, രതീഷ് അമ്പാട്ട്, മുരളി ഗോപി, ഗോകുലം ഗോപാലന്‍
സജിത്ത്| Last Modified ഞായര്‍, 14 ജനുവരി 2018 (13:28 IST)
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയിലായിരുന്നു ദിലീപ് മനസുതുറന്നത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നീണ്ട മൌനത്തിനൊടുവിലാണ് ഫേസ്ബുക്കിലെ ഒരു കുറിപ്പിലൂടെ ദിലീപ് പ്രതികരിച്ചിരിക്കുന്നത്. ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന ആരാധകരാണ് തന്‍റെ ശക്തിയെന്നാണ് ദിലീപ് പറയുന്നത്. ‘കമ്മാരസംഭവം’ എന്ന പുതിയ ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ദിലീപ് എഫ് ബിയില്‍ പോസ്റ്റിട്ടിരിക്കുന്നത്.

ഇപ്പോള്‍ ഇതാ കമ്മാരസംഭവമെന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും താരം പുറത്തിറക്കിയിരിക്കുന്നു. തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ പോസ്റ്ററാണ് ദിലീപ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബോയ്സ് എന്ന ചിത്രത്തില്‍ തുടങ്ങി, രംഗ്‌ ദേബസന്തിയിലും, ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്. ഒരുപക്ഷെ അവയെ എല്ലാം നിഷ്‌ പ്രഭമാക്കുന്ന ഒരു വേഷമായിരിക്കും കമ്മാര സംഭവത്തിലേതെന്നും താരം പറയുന്നു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :