ആര്യങ്കാവില്‍ വന്‍ സ്പിരിറ്റ് വേട്ട

സ്പിരിറ്റ്, ആര്യങ്കാവ്, എക്സൈസ്
ആര്യങ്കാവ്| VISHNU.NL| Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (11:27 IST)
ഓണക്കാല വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് കടത്തിയ സ്പിരിറ്റ് എക്സൈസ് പിടികൂടി. ആര്യങ്കാവ് ചെക്പോസ്റ്റില്‍ വച്ചാണ് സ്പിരിറ്റ് എക്സൈസ് സംഘം പൈടികൂടിയത്. സോഡിയം സിലിക്കേറ്റ് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു സ്പിരിറ്റ് കടത്ത്.

സോഡിയം സിലിക്കേറ്റ് കൊണ്ടുവന്ന ടാങ്കറിനുള്ളിലെ രഹസ്യ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനേ തുടര്‍ന്ന് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.

ടാങ്കറിലുണ്ടായിരുന്ന പത്താനാപുരം സ്വദേശികളായ രാഹുല്‍, രൂപേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇതേ ലോറി കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴുതവണ അതിര്‍ത്തികടന്ന് കേരളത്തിലെത്തിയതായും തെളിഞ്ഞിട്ടുണ്ട്. വ്യാജമദ്യ ഭീഷണി നിലനില്‍ക്കെ കേരളത്തിലേക്ക് വന്‍‌തോതില്‍ സ്പിരിറ്റ് കടത്തുന്നുണ്ട് എന്നാണ് സംഭവം വ്യകതമാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :