ആലുവ|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (17:19 IST)
കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡര്‍ ബാബു എന്ന പേരിലറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി കപ്പാടി വേങ്ങൂര്‍ക്കുന്നു പ്ലാമൂട്ടില്‍ രവി ഭാസ്കര്‍ എന്ന 43 കാരനെ പൊലീസ് പിടികൂടി. ഇയാളെ പിടിക്കുമ്പോള്‍ കൈവശം നിറതോക്കും ഉണ്ടായിരുന്നു.
വടക്കന്‍ പറവൂര്‍ ബസ് സ്റ്റാന്‍ഡിലെ വോഡാഫോണ്‍ ഷോറൂമില്‍ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും റീചാര്‍ജ്ജ് കൂപ്പണും കവര്‍ന്നതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഇടുക്കിയിലെ കമ്പംമേട്ടില്‍ നിന്നാണു പൊലീസ് പിടികൂടിയതെന്ന് റൂറല്‍ എസ്.പി.ജി.എച്ച്.യതീഷ് ചന്ദ്ര അറിയിച്ചു.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കവര്‍ച്ചക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഒട്ടാകെ മുന്നോറോളം പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നിരവധി ഇലക്ട്റോണിക് ഉപകരണങ്ങളും ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കവര്‍ന്നിട്ടുണ്ട്.
2004 ല്‍ ലഹരിമരുന്ന് കേസില്‍ ആലുവയില്‍ അറസ്റ്റിലായപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തു തന്നില്ല എന്ന ദേഷ്യത്തില്‍ അഭിഭാഷകനായ കോഴിക്കോട് സ്വദേശി ശ്രീധരക്കുറുപ്പിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ ഇയാളെ ഇരട്ടജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.