അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെ.എസ്.ഇ.ബി 10 കോടി രൂപ കൈമാറി
- മലയാള സിനിമാ, സീരിയല്‍ രംഗം പൂര്‍ണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാന്
- പേരാമ്പ്രയില്‍ നിന്ന് പോക്സോ കേസില്‍പ്പെട്ട് മുങ്ങിയ അസം സ്വദേശിയെ പട്യാലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
- 2000 ഓണച്ചന്തകള്‍ക്ക് തുടക്കമായി; പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവ്
- ഓണം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ
പട്ടികവര്‍ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം; അരലക്ഷത്തിലേറെ ആളുകള്‍ക്ക് 1000 രൂപ വീതം ലഭിക്കും
അതേസമയം സംസ്ഥാനത്ത് ഓണത്തോടു അനുബന്ധിച്ചുള്ള ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 55,506 പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഓണത്തിനു മുന്‍പ് ഈ തുക വിതരണം ചെയ്യും.
അതേസമയം സംസ്ഥാനത്ത് ഓണത്തോടു അനുബന്ധിച്ചുള്ള ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്കു സര്‍ക്കാരിന്റെ ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്ഷന് ഒന്നിച്ചു ലഭിക്കും. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിനു 3200 രൂപ ലഭിക്കുക.